പരിയാരം: കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്ബുതുറ വിഭവങ്ങളുമായി സി എച്ച്.സെന്റർ വനിത വളണ്ടിയർമാർ.
രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും നോമ്ബ് മുറിക്കാനും നോമ്ബ് തുറക്കാനുമുള്ള ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ ഉള്‍പ്പെടെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. സി എച്ച്.സെന്റർ പരിധിയിലെ 5 മണ്ഡലങ്ങളിലെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നൂറിലേറെ വനിതാ ലീഗിന്റെ വളണ്ടിയർമാർ ദിനംപ്രതി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ 5.45 വരെയാണ് നോമ്ബുതുറ കൗണ്ടർ പ്രവർത്തിക്കുന്നത്.ദിനംപ്രതി എണ്ണൂറു പേർക്കാണ് നോമ്ബുതുറ വിഭവങ്ങള്‍ സി എച്ച് സെന്റർ പ്രവർത്തകർ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും രാത്രി ഭക്ഷണവും സി എച്ച്.സെന്റർ നല്‍കിവരുന്നുണ്ട്.
കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്ബുതുറ വിഭവങ്ങളുമായി സി എച്ച്.സെന്റർ വനിത വളണ്ടിയർമാ
News@Iritty
0
إرسال تعليق