ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജതേഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ഡല്‍ഹി ദ്വാരക സെക്ടര്‍ മൂന്നിലെ സ്വകാര്യഹാളില്‍ കനത്ത പോലീസ് കാവലിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
വിവാഹവേദിയിലും പുറത്തും ഡല്‍ഹി പോലീസ് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിവാഹവേദിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും പരോളിലുള്ള ജതേഡി രക്ഷപ്പെടാതിരിക്കാനും പോലീസ് കനത്ത ജാഗ്രതയിലായിരുന്നു. ആയുധധാരികളായ കമാന്‍ഡോകള്‍ക്ക് പുറമേ ഏകദേശം 250-ലേറെ പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.
വിവാഹത്തില്‍ പങ്കെടുക്കുന്ന 150 അതിഥികളുടെ പേരുവിവരങ്ങള്‍ ബന്ധുക്കള്‍ നേരത്തെ പോലീസിന് െകെമാറിയിരുന്നു. ഇതിനുപുറമേ വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക ഐ.ഡി. കാര്‍ഡും ഏര്‍പ്പെടുത്തി. മുന്‍കൂട്ടി പാസെടുക്കാത്ത വാഹനങ്ങള്‍ക്കും വിവാഹവേദിക്ക് സമീപം പ്രവേശനമില്ലായിരുന്നു.
വിവാഹവേദിയില്‍ പോലീസിന്റെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നേരത്തെ പരിശോധന നടത്തിയിരുന്നു. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോണ്‍ സംവിധാനവുമുണ്ട്. തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ ജതേഡിക്ക് വിവാഹത്തിനായി ചൊവ്വാഴ്ച രാവിലെ പത്തുമണി മുതല്‍ െവെകിട്ട് നാലുമണി വരെ ആറുമണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്.
അതിനിടെ, അനുരാധ വിവാഹവേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹച്ചടങ്ങിന് മുന്നോടിയായി അനുരാധ മെഹന്തിയിടുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹരിയാനയിലെ സോണിപത് സ്വദേശിയാണ് സന്ദീപ് എന്ന കാലാ ജതേഡി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതി. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.
രാജസ്ഥാനിലെ സികാര്‍ സ്വദേശിനിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. റിവോള്‍വര്‍ റാണി, മാഡം മിന്‍സ് തുടങ്ങിയ പേരുകളിലാണ് അനുരാധ അറിയപ്പെടുന്നത്. 2017-ല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയായിരുന്നു.
ഓപ്പറേഷനുകള്‍ക്ക് എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണു ''റിവോള്‍വര്‍ റാണി'' എന്ന വിളിപ്പേര് കിട്ടിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെയാണ് ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. അനുരാധയുടെ രണ്ടാംവിവാഹമാണിത്. കാലായും അനുരാധയും 2020 മുതല്‍ അടുപ്പത്തിലായിരുന്നു. ദമ്പതിമാരെന്ന വ്യാജേന പലയിടങ്ങളിലായി ഒളിവില്‍ കഴിയവേ 2021 ലണ് ഇവരെ ഡല്‍ഹി പോലീസ് പിടികൂടിയത്. നിലവില്‍ അനുരാധ ജാമ്യത്തിലാണ്.
إرسال تعليق