Join News @ Iritty Whats App Group

ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ; ഫാം പ്രദേശത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചു




ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ തുരത്തൽ ഞായറാഴ്ച (3-3-24) രാവിലെ 7 ന് തുടങ്ങും. ഇതിന്റെ മുന്നോടിയായി ഫാം പ്രദേശത്ത് 144 നിയമ പ്രകാരം സബ് കലക്ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഫാമിലും പുനരധിവാസ മേഖലയിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും നിർദേശിച്ചതോടൊപ്പം ആദിവാസി പുനരധിവാസ മിഷൻ അധികൃതർ മൈക്ക് പ്രചാരണം നടത്തി. 2 ഘട്ടങ്ങളായി നടത്തുന്ന ആന തുരത്തലിൽ ഞായറാഴ്ച രാവിലെ 7 മുതൽ 7 വരെയുള്ള 1-ാം ഘട്ടത്തിൽ പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെയാണ് ആറളം വന്യജീവി സങ്കേതത്തിൽ കയറ്റുക. തുടർന്ന് 8 മുതൽ 10 വരെയുള്ള അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്തി 2 -ാം ഘട്ടത്തിൽ ആറളം ഫാം കൃഷിയിടത്തിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെയും തുരത്തും. ഇവ തിരികെ വീണ്ടും പുനരധിവാസ മേഖലയിൽ എത്താതിരിക്കാനായി വന്യജീവി സങ്കേതം അതിർത്തിയിൽ 6 കിലോമീറ്റർ ദൂരത്തിൽ താൽക്കാലിക വൈദ്യുതി വേലിയുടെ നിർമാണം ശനിയാഴ്ച സന്ധ്യയോടെ പൂർത്തീകരിച്ചു. വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പ്രാദേശികമായി തിരഞ്ഞെടുക്കുന്ന ആളുകളും ഉൾപ്പെടെ 15 പേർ വീതമുള്ള 2 സംഘങ്ങളാണ് ആനകളെ തുരത്തുക . സുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കുന്നതിനായി പൊലീസും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സൗകര്യങ്ങളുമായി ആരോഗ്യ വകുപ്പ് സംഘവും സ്‌ഥലത്ത് ക്യാംപ് ചെയ്യും. ഫാമിലും പുനരധിവാസ മേഖലയിലുമായി നാൽപ്പതിലേറെ ആനകൾ ഉണ്ടെന്നാണ് നിഗമനം.

Post a Comment

أحدث أقدم
Join Our Whats App Group