മട്ടന്നൂർ : വെളിയമ്പ്രയിൽ സ്വകാര്യ പറമ്പിൽ നിന്നും നാല് നാടൻ ബോംബുകൾ കണ്ടെടുത്തു. രണ്ട് ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.
മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു. കൊട്ടാരം പെരിയത്തിൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് ബോംബുകൾ കണ്ടെത്തിയത്.
റബ്ബർ ടാപ്പിങ്ങിന് എത്തിയവരാണ് ബോംബ് കണ്ടത്. മട്ടന്നൂർ എസ് ഐ ആർ എൻ പ്രശാന്ത്, ബോംബ് സ്ക്വാഡ് എസ് ഐ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിൽ എടുത്തു.
ഏറെ കാലപ്പഴക്കമുള്ള ബോംബുകളാണ് പിടിച്ചതെന്ന് പോലീസ് അറിയിച്ചു.
إرسال تعليق