കണ്ണൂർ: ഗ്യാസ് കുറ്റി മുഖത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കല്യാശേരി ഹാജി മൊട്ടയിലെ കെ.പ്രഭാകരനാ(61) ണ് മരിച്ചത്.
വീടിന്‍റെ പിറകുവശത്തെ മുറ്റത്ത് സൂക്ഷിച്ച നിറച്ച ഗ്യാസ്കുറ്റി എടുത്ത് ചുമലില്‍ വയ്ക്കുന്നതിനിടയില്‍ വഴുതി മുഖത്തേക്ക് വീഴുകയായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ 10 ന് രാത്രി 8.30 നായിരുന്നു അപകടം.
നേരത്തെ സൗദിയില്‍ ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ നാട്ടില്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്‌ഷൻ സൂപ്പർവൈസറാണ്. ഭാര്യ:ആശ. മക്കള്‍:പ്രിയ, പ്രജുല്‍. മരുമകൻ: അബി. സഹോദരങ്ങള്‍:സുജാത,രമ,ഉണ്ണികൃഷ്ണൻ, പരേതരായ രാജൻ,പദ്മനാഭൻ.
إرسال تعليق