Join News @ Iritty Whats App Group

കൂത്തുപറമ്ബ് കൈതേരി പാലത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു




കണ്ണൂർ :കൂത്തുപറമ്ബ് കൈതേരി പാലത്തിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ കൂത്തുപറമ്ബ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിക്ക് നടന്ന അപകടത്തില്‍ മുഴപ്പിലങ്ങാട് മൊയ്തുപാലം സ്വദേശി അര്‍ഷാദാ(21)ണ് മരിച്ചത്. 

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലേക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്ന സെയ്ദാര്‍പളളിയിലെ നിസാമിന് പരുക്കേറ്റിട്ടുണ്ട്. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലിസും ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായി പരുക്കേറ്റ അര്‍ഷാദ് മരണമടയുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group