ആലക്കോട് : കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ നടുവില്‍ പള്ളിത്തട്ടില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം, തളിപ്പറമ്ബില്‍ നിന്നും രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കയറ്റം കയറിയതിനു ശേഷം അസാധാരണമായി സൈലൻസറില്‍ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ ലോറി നിർത്തി, ചക്ക് നനച്ച് പുക ശമിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ തീ ആളിപ്പടരുകയാരുന്നു.
ഉടൻതന്നെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു, വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് തളിപ്പറമ്ബ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി,വാഹനം പൂർണമായും കത്തി നശിച്ചു, അതേസമയം സമീപത്തെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
إرسال تعليق