Join News @ Iritty Whats App Group

എം.എല്‍.എമാരും രാജ്യസഭാംഗങ്ങളും മത്സരിക്കുന്നതിനെതിരെ ഹര്‍ജി


കൊച്ചി: എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജി വെക്കാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി.നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് ഇവരുടെ രാജി ബന്ധപ്പെട്ട അധികൃതര്‍ വാങ്ങണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.മാധ്യമ പ്രവര്‍ത്തകനായ ഒ കെ ജോണിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഉപതെരഞ്ഞെടുപ്പിനും അമിത വ്യയത്തിനും വഴിവെക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


Post a Comment

أحدث أقدم
Join Our Whats App Group