Join News @ Iritty Whats App Group

ജയിലില്‍ കിടന്ന് രണ്ടാം ദിവസവും നിര്‍ദേശം നല്‍കി ; മോദിക്ക് ഏറ്റവുംപേടി അരവിന്ദ് കെജ്‌രിവാളിനെയെന്ന് ആപ്പ്


ന്യൂഡല്‍ഹി: ബിജെപിയുടെ രൂക്ഷമായ എതിര്‍പ്പിനിടയിലും കെജ്‌രിവാള്‍ രാജിവെയ്‌ക്കേണ്ടതില്ല ജയിലില്‍ കിടന്നു ഭരണം നടത്തും എന്ന വാഗ്ദാനവുമായി ആംആദ്മി സര്‍ക്കാര്‍ മുമ്പോട്ട്. മദ്യനയക്കേസില്‍ ഇ.ഡി. കസ്റ്റഡിയില്‍ ഇരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം ദിവസവും മന്ത്രിസഭയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ആശുപത്രികളില്‍ സൗജന്യ മരുന്നുവിതരണം തുടരാന്‍ ആരോഗ്യവകുപ്പിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ കസ്റ്റഡിയില്‍ ഇരുന്ന് എങ്ങനെ സര്‍ക്കാരിന് നിര്‍ദേശം നല്‍കി എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

ഇന്നലെ ജല വകുപ്പ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ഇതോടെ അതിഷിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇ.ഡി. അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് ആരോപിച്ച് ബിജെപി നേരത്തേ രംഗത്ത് വന്നിരുന്നു. ഇതോടെ കസ്റ്റഡിയില്‍ ഇരുന്ന് കെജ്‌രിവാളിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടില്ലെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ജല വകുപ്പ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയിരുന്നു. ജല വിതരണ പ്രതിസന്ധി, മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇതില്‍ ഇ ഡി അന്വേഷണം ആരംഭിച്ച സാഹചര്യം നിലനില്‍ക്കെയാണ് രണ്ടാമത്തെ ദിവസവും നിര്‍ദേശം ലഭിച്ചതായി ആപ്പ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇ ഡി അതിഷിയെ ചോദ്യം ചെയ്തേക്കും. അതിനിടെ കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ വസതി വളയാന്‍ ആംആദ്മി പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുയും ചെയ്തു. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

മോദി കെജ്‌രിവാളിനെ ഭയപ്പെടുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള സമൂഹ മാധ്യമ ക്യാമ്പയിന്‍ ഇന്നലെ എഎപി ആരംഭിച്ചിരുന്നു. കസ്റ്റഡിയിലൂള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് ഇഡി തുടരുകയാണ്. മദ്യനയ അഴിമതിയില്‍ കസ്റ്റഡിയിലൂള്ള കെ കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റൗസ് അവന്യു കോടതിയില്‍ ഹാജരാക്കുന്ന കവിതയെ വീണ്ടും കസ്റ്റഡില്‍ ആവശ്യപ്പെടും.

Post a Comment

أحدث أقدم
Join Our Whats App Group