നഗരസഭയിൽ ലൈഫ്, പി.എം.എ വൈ ( നഗരം) പദ്ധതി പ്രകാരം വീട് ലഭിച്ചവരുടെ കുടുംബ സംഗമം നഗരസഭ ഹാളിൽ ചെയർപേഴ്സൺ കെ.ശ്രിലത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.ഇരിട്ടി നഗരസഭയിൽ അംഗീകാരം ലഭിച്ച 540 വീടുകളിൽ 412 വീടിൻ്റെ പണി പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള 128 വീടുകളുടെ പ്രവൃത്തി നടന്നു വരികയാണ്'. കുടുംബ സംഗമത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ശുചിത്വ മാലിന്യ സംസ്ക്കരണം സംബന്ധിച്ച ബോധവത്കരണ ക്ലാസ്സ് ക്ലിൻ സിറ്റി മാനേജർ കെ.വി.രാജീവനും, വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങളിലുടെ കുടുംബ ജീവിതത്തിലും സമൂഹത്തിനുണ്ടാവുന്ന പ്രയാസങ്ങളും ലഹരിക്കെതിരായ ബോധവത്ക്കരണ ക്ലാസ്സ് ഇരിട്ടി എക്സൈസ്സ് സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫിസർ സനീഷ് കെ.പി. എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്തു. സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ.രവിന്ദ്രൻ ,കെ.സോയ, കെ.സുരേഷ്, ടി.കെ.ഫസില നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, നിലിന മമ്പള്ളിൽ എന്നിവർ സംസാരിച്ചു.
إرسال تعليق