Join News @ Iritty Whats App Group

കര്‍ണാടകാ മൂന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ ബിജെപി വിട്ടേക്കുമെന്ന് സൂചന ; കോണ്‍ഗ്രസിനായി മൈസൂരില്‍ മത്സരിച്ചേക്കും

മൈസൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും സംസ്ഥാനത്ത് ബിജെപിയുടെ വലിയ മുഖങ്ങളില്‍ ഒന്നുമായ സദാനന്ദഗൗഡ ബിജെപി വിടുമെന്ന് സുചന. അദ്ദേഹം മൈസൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം. തിങ്കളാഴ്ച എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന സദാനന്ദ ഗൗഡ മൈസൂരില്‍ ബിജെപിയുടെ വൈസികെ വാദ്ധ്യാര്‍ക്കെതിരേ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. അദ്ദേഹവുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ചയും ചര്‍ച്ചകളും നടത്തുകയാണ്.

ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് സദാനന്ദ ഗൗഡയുടെ മനംമാറ്റത്തിന് കാരണം. രണ്ടു ദിവസത്തിനകം വിവരങ്ങള്‍ അറിയാനാകും. നിലവില്‍ ബംഗലുരു നോര്‍ത്തില്‍ നിന്നുള്ള എംപിയാണ് ഗൗഡ. എന്നാല്‍ ഈ സീറ്റില്‍ വീണ്ടും മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ ആവശ്യം ബിജെപി നിഷേധിച്ചിരിക്കുകയാണ്. ബംഗലുരു നോര്‍ത്തിലേക്ക് ബിജെപി ശോഭാ കാരന്ദ്‌ലജേയ്ക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് സദാനന്ദഗൗഡയെ സന്ദര്‍ശിച്ച ശോഭ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വണങ്ങിയിരുന്നു.

കര്‍ണാടകത്തിലെ വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള നേതാവായ സദാനന്ദ ഗൗഡ എന്‍ഡിഎ മന്ത്രിസഭയില്‍ റെയില്‍വേ, നിയമകാര്യം എന്നീ വകുപ്പുകളെല്ലാം കൈകാര്യം ചെയ്തിട്ടുള്ളയാളാണ്. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഗൗഡയുമായി കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നേരത്തേ പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു മൂന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബിജെപിയ്‌ക്കെതിരേ മത്സരിച്ചെങ്കിലൂം തോറ്റു പോയിരുന്നു. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ ഷെട്ടാര്‍ ഇപ്പോള്‍ ബംല്‍ഗാവില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group