Join News @ Iritty Whats App Group

ബെംഗളൂരു കുന്ദലഹള്ളിയിലുള്ള കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു കുന്ദലഹള്ളിയിലുള്ള കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്.

വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സിസിടിവി അടക്കം വിശദമായി പരിശോധിക്കുകയാണെന്നും ഐഇഡി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്ഫോടനം നടന്നതിന് അടുത്ത് ഒരു ബാഗ് ഉണ്ടായിരുന്നു എന്ന് ഉടമസ്ഥർ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group