മുംബൈ: പുനെയില്‍ യുവാവിന്റെ തലയില്‍ വെടിയുതിര്‍ത്ത ശേഷം വെട്ടിക്കൊലപ്പെടുത്തി. ഒരു സംഘം ആളുകള്‍ യുവാവ് ഭക്ഷണം കഴിക്കാനിരുന്ന റസ്‌റ്ററന്റിലേക്ക് ഇരച്ചു കയറുന്നതും വെടിയുതിര്‍ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റിയല്‍എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അവിനാഷ് ബാലു ധന്‍വേയാണ് (34) കൊല്ലപ്പെട്ടത്. പുനെ- സോലാപുര്‍ ഹൈവേയിലെ ജഗ്‌ദാംപ റസ്‌റ്ററന്റില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ധന്‍വേ മറ്റു മൂന്നു പേര്‍ക്കൊപ്പം റസ്‌റ്ററന്റില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് രണ്ടു പേര്‍ റസ്‌റ്ററന്റിലേക്ക് നടന്നു വരുന്നത് ദൃശ്യങ്ങളില്‍ കാണാം. അതില്‍ ഒരാളുടെ കൈവശം പ്ലാസ്‌റ്റിക് ബാഗുണ്ട്. കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് ധന്‍വേയുടെ തല ലക്ഷ്യമാക്കി സംഘം കാഞ്ചി വലിച്ചു. ഫോണില്‍ സംസാരിക്കുകയായിരുന്ന ധന്‍വേ. മറ്റാരെയും അവര്‍ ഉപദ്രവിക്കുന്നതായി വീഡിയോയില്‍ കാണുന്നില്ല.വെടിയൊച്ച കേട്ടതും അവിടെയുള്ളവരെല്ലാം എഴുന്നേറ്റ് ഓടി. വെടിയുതിര്‍ത്തതിനു പിന്നാലെ 6 പേര്‍ റസ്‌റ്ററന്റിലേക്ക് ഓടിയെത്തുകയും അവര്‍ ധന്‍വേയെ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടുകയും ചെയ്‌തു. ധന്‍വേ നിലത്തുവീണു.
വീണ്ടും വെട്ടി ധന്‍വേയുടെ മരണം ഉറപ്പാക്കിയാണ് സ്‌ഥലംവിട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു.
إرسال تعليق