പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നതിന് മുന്‍പായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഇവര്‍ ബിജെപിയില്‍ ചേരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്നും ആളുകള്‍ എത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നേരത്തെ അറിയിച്ചിരുന്നു. കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സംബന്ധിച്ച് തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി കൊല്ലം ജില്ല അധ്യക്ഷന്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 15ന് പത്തനംതിട്ടയിലെ പരിപാടിയിലാണ് പ്രധാനന്ത്രി ആദ്യം പങ്കെടുക്കുക.
തുടര്‍ന്ന് 19ന് പാലക്കാട് നടക്കുന്ന പരിപാടിയിലും പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 19ന് രാവിലെ പാക്കാട് പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും നടക്കും.
إرسال تعليق