കോഴിക്കോട്: വടകരയിൽ ഡിവൈഎസ് പിയുടെ വാഹനം ഓഫീസിന് മുന്നിൽ കത്തിയ നിലയിൽ കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. മനപ്പൂർവം കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ഇന്നലെ വടകരയിലെ മുസ്ലീം ലീഗ് നേതാവിൻ്റെ കടയ്‌ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലുളളതായി പൊലീസ് അറിയിച്ചു.
വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ
News@Iritty
0
إرسال تعليق