തെലങ്കാന മുൻമുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ. കവിത അറസ്റ്റിൽ. ഹൈദരാബാദിലെ കവിതയുടെ വീട്ടിൽ നടന്ന ഇ. ഡി പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കവിതയുടെ വസതിക്ക് മുന്നിൽ ബിആർഎസ് പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ വർഷം ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് തവണ മൊഴി നൽകാൻ കവിതയ്ക്ക് സമൻസ് നൽകിയിരുന്നുവെങ്കിലും കോടതിയിൽ ഹാജരാവാൻ തയ്യാറാവാത്തതിനെ തുടർന്നാണ് ഇന്ന് ഇഡിയുടെയും ഐടി വകുപ്പിന്റെയും സംയുക്ത പരിശോധന നടന്നത്. ഉച്ചയോടെ കവിതയെ കസ്റ്റഡിയിലെടുക്കുകയും വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം ഇതേ കേസിൽ ഇഡി സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഹർജി കോടതി തള്ളിയിരുന്നു.
إرسال تعليق