ഇരിട്ടി: കിളിയന്തറ കേന്ദ്രീകരിച്ചുള്ള മണല്‍ക്കടത്ത് വ്യാപകം. ഇന്നലെ കിളിയന്തറ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ടിപ്പർ ലോറിയില്‍ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച പുഴ മണല്‍ ഇരിട്ടി പിടികൂടി.
ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് സംഭവം. പോലീസിനെ കണ്ടതോടെ ലോറി അടുത്ത പറമ്ബിലേക്ക് ഓടിച്ചുകയറ്റി ശേഷം ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന മണല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രേഖകള്‍ ഒന്നുമില്ലാത്ത വാഹനം ഉപയോഗിച്ചാണ് ഇത്തരത്തില്‍ അനധികൃത മണല്‍കടത്ത് നടത്തുന്നത് എസ്‌ഐ കെ.കെ. സജീവ ന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ സീനിയർ പോലീസ് ഓഫിസർമാരായ പദ്മജൻ, നിജേഷ് എന്നിവരും ഉണ്ടായിരുന്നു.
إرسال تعليق