Join News @ Iritty Whats App Group

ഇസ്രായേലില്‍ ഹിസ്ബുള്ള ഗ്രൂപ്പിന്റെ മിസൈല്‍ ആക്രമണം ; ഒരു മലയാളിക്ക് ജീവന്‍ നഷ്ടമായി രണ്ടുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഇസ്രായേലില്‍ ഹിസ്ബുള്ള ഗ്രൂപ്പിന്റെ മിസൈല്‍ ആക്രമണത്തില്‍ മലയാളിക്ക് ജീവന്‍ നഷ്ടമായതായും മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ലെബനോനില്‍ നിന്നും ഉണ്ടായ ഒരു ടാങ്കവേധ മിസൈല്‍ ആക്രമണത്തിലായിരുന്നു ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയുണ്ടായ സംഭവത്തില്‍ കൊല്ലം സ്വദേശിയാണ് കൊല്ലപ്പെട്ടത്.

ഇസ്രാലേലിലെ വടക്കന്‍ അതിര്‍ത്തിയും കാര്‍ഷിക മേഘലയുമായ മാര്‍ഗലിയോട്ടിലെ ഒരു തോട്ടത്തിലായിരുന്നു മിസൈല്‍ പതിച്ചതെന്ന് രക്ഷാസേനയുടെ വക്താവ് മാഗന്‍ ഡേവിഡ് ആദത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലം സ്വദേശിയായ പത്‌നിബിന്‍ മാക്‌സ്‌വെല്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹം സിവ് ഹോസ്പിറ്റിലില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിങ്ങനെ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖത്തും ശരീരത്തിലും പരിക്കേറ്റതിന് പിന്നാലെ ജോര്‍ജ്ജിനെ പെട്ടാ ടിക്‌വയില്‍ ബീലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയാനാക്കിയിരുന്നു. അദ്ദേഹം നിരീക്ഷണത്തിലാണ്. അദ്ദേഹം കേളത്തിലെ കുടുംബവുമായി സംസാരിച്ചു.

പരിക്കേറ്റ ഇടുക്കിയില്‍ നിന്നുള്ള മെല്‍വിനെ വടക്കന്‍ ഇസ്രായേലി നഗരമായ സഫെദിലെ സിവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ലെബനോനിലെ ഹിസ്ബുള്ള ഗ്രൂപ്പുകളാണെന്നാണ് കരുതുന്നത്. ഹമാസിന് പിന്തുണ നല്‍കി ഒക്‌ടോബര്‍ 8 മുതല്‍ ഹിസ്ബുള്ള ഗ്രൂപ്പ് റോക്കറ്റ്, മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഗാസയോടുള്ള ഐക്യദാര്‍ഡ്യത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 8 ന് ഇസ്രായേലിന്റെ മിലിറ്ററി പോസ്റ്റിന് നേരെ ഹിസ്ബുള്ള ഗ്രൂപ്പ് ആക്രമണം നടത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group