ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്. അതേസമയം, സുരക്ഷാകാരണങ്ങള്‍ അല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ റോഡഷോയ്ക്ക് തമിഴ്നാട്ടിൽ അനുമതിയില്ല, കോടതിയെ സമീപിക്കാൻ ബിജെപി
News@Iritty
0
إرسال تعليق