Join News @ Iritty Whats App Group

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോട് അനുബന്ധിച്ച് ' നാരി ശക്തി' പ്രോഗ്രാം നടത്തി




സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിൽ, ഇൻ്റർനാഷണൽ വനിതാ ദിനത്തോട് അനുബന്ധിച്ച്, മാർച്ച് 11ന്  നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വെച്ച് ' നാരി ശക്തി' പ്രോഗ്രാം നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഡെപ്യൂട്ടി മേയർ ശ്രീമതി ഇന്ദിര, കൗൺസിലർ ശ്രീമതി സുകന്യ , സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ജ്യോതി ലക്ഷ്മി, എന്നിവർ പങ്കെടുത്തൂ. സ്റ്റേറ്റ് ബാങ്ക് കണ്ണൂർ റീജിയണൽ മാനേജർ ശ്രീ സിജോയ് എ വി അധ്യക്ഷത വഹിച്ചു. പ്രശസ്ത സോഷ്യൽമീഡിയ വ്ലോഗ്ഗർ Smt ജെംഷ മറിയം ആശംസകൾ അറിയിച്ചു. കുടുംബശ്രീ കച്ചവട സ്റ്റാളുകൾ, കേരള പോലീസ് നടത്തുന്ന സ്വയ രക്ഷ ക്ലാസുകൾ , സ്റ്റേറ്റ് ബാങ്ക് മാനേജർ ശ്രീമതി ലേഖ ജി നയിച്ച സാമ്പത്തിക ക്ലാസ്, ഡോ: ജെസ്‌ന യുടെ ആരോഗ്യ ബോധവത്കരണ ക്ലാസും, കലാ പരിപാടികൾ, മെഡിക്കൽ ചെക്ക് അപ്പ്‌ എന്നിവ ഉണ്ടായിരുന്നു. ,  സ്റ്റേറ്റ് ബാങ്ക് നടത്തുന്ന സി എസ് ആർ പരിപാടിയായ മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ശ്രീ സിജോയ് A V, കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സർവീസ് ഡയറക്ടർ ശ്രീമതി നഫീസ ബീഗം ത്തിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്കിന്റെ നിലവിലെ വനിതാ സംരംഭകരെ ആദരിക്കുന്ന ചടങ്ങും ഇതിനോടൊപ്പം നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group