Join News @ Iritty Whats App Group

ഇരിട്ടി സ്വദേശി കർണ്ണാടകത്തിലെ ബല്‍ത്തങ്ങാടിയില്‍ കാറപകടത്തില്‍ മരിച്ചു


ഇരിട്ടി സ്വദേശി കർണ്ണാടകത്തിലെ ബല്‍ത്തങ്ങാടിയില്‍ കാറപകടത്തില്‍ മരിച്ചു



രിട്ടി: കർണ്ണാടകത്തിലെ ബല്‍ത്തങ്ങാടിയില്‍ ഉണ്ടായ കാറപകടത്തില്‍ ഇരിട്ടി സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.

ബല്‍ത്തങ്ങാടി 'സതേണ്‍ ഇന്ത്യ' റബർ വ്യാപാര സ്‌ഥാപന ഉടമ വാതല്ലൂർ വി.വി. മാത്യുവിന്‍റെ മകൻ പ്രെയ്‌സ് മാത്യുവാണ് (32) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബല്‍ത്തങ്ങാടി സ്വദേശികളായ സതേണ്‍ ഇന്ത്യാ അക്കൗണ്ടന്റ് നിധിനെ (24) മംഗളൂരു എ.ജെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂഹൃത്ത് അരുണിനെ (26) ബല്‍ത്തങ്ങാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിനെ വീട്ടില്‍ കൊണ്ടുവിടുന്നതിനായി പോകുമ്ബോള്‍ ബല്‍ത്തങ്ങാടി - കാർക്കള റോഡില്‍ ഗുരുവാനിക്കരയില്‍ പ്രെയ്സ് മാത്യു ഓടിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

കാർ പൂർണമായും തകർന്നു. പിതാവിനൊപ്പം ബല്‍ത്തങ്ങാടിയില്‍ റബർ വ്യാപാരിയാണ് പ്രെയ്‌സ് മാത്യു. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: തൊടുപുഴ താന്നിക്കല്‍ കുടുംബാംഗം റോസ്. സഹോദരങ്ങള്‍: പ്രിൻസ് (റബർ വ്യപാരി, ബല്‍ത്തങ്ങാടി), പ്രിയങ്ക (യുഎസ്). സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4ന് ഇരിട്ടി സെന്‍റ് ജോസഫ് പള്ളിയില്‍.

Post a Comment

أحدث أقدم
Join Our Whats App Group