മലപ്പുറം: അന്തർ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവർന്നു.
ബീഹാർ സ്വദേശികളായ മുഹമ്മദ് അസ്ലം, ജാഹിദ്, ദുല്‍ഫിക്കാർ എന്നിവരുടെ പതിനാറായിരം രൂപയും മൊബൈലുമാണ് പ്രതി കവർന്നത്. ഇതിന് ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താനായി സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഓട്ടോ വിളിച്ചെത്തിയ മോഷ്ടാവ് സ്ഥലമുടമയെന്ന വ്യാജേന നഹാസ് ആശുപത്രിക്ക് പിൻവശത്തെ പറമ്പ് വൃത്തിയാക്കാൻ അന്തർ സംസ്ഥാന തൊഴിലാളികളോട് ആവശ്യപ്പെട്ടു. പണി തുടങ്ങുന്നതിനിടെ തൊഴിലാളികള്‍ അഴിച്ചു വെച്ച ഷർട്ടും ബാഗുമെടുത്ത് ഇയാള്‍ ഓടിമറയുകയായിരുന്നു. നഹാസ് ആശുപത്രി പരിസരത്തെ സി സി ടി വി കാമറയില്‍ നിന്നാണ് ദൃശ്യം ലഭ്യമായത്. ചിത്രത്തിൽ കാണുന്നയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
إرسال تعليق