Join News @ Iritty Whats App Group

മദ്യലഹരിയിലുള്ളവരെ കസ്റ്റഡിയിലെടുത്താൽ ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടു പോകരുത്; സർക്കുലറുമായി ഡി.ജി.പി


മദ്യലഹരിയിലും മറ്റു ഹരി ഉപയോഗത്തിനും കസ്റ്റഡിയിലെടുക്കുന്നവരെ ഇനി നേരിട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന് പകരം മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ. 

പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ.

കസ്റ്റഡിയിലെടുത്ത വ്യക്തിയെ എസ്.എച്ച്.ഒ ഉടൻതന്നെ മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയും ആരോഗ്യനില വിലയിരുത്തുകയും വേണം. ഡോക്ടർമാർ പ്രത്യേക നിർദേശം നൽകുന്ന സാഹചര്യങ്ങളിലൊഴികെ കസ്റ്റഡിയിലുള്ള വ്യക്തിയെ മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ സ്വതന്ത്രമായി പെരുമാറാൻ അനുവദിക്കരുത്.

 കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മടങ്ങരുത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ, ആ ജുഡീഷ്യൽ ഓഫിസറിൽനിന്ന് പ്രത്യേക നിർദേശം ലഭിക്കാതെ കൈയിൽ വിലങ്ങ് വെക്കരുത്.

Post a Comment

أحدث أقدم
Join Our Whats App Group