Join News @ Iritty Whats App Group

ആള്‍ദൈവമെന്ന പേരില്‍ പ്രശസ്തി നേടിയ വിവാദനായകൻ സന്തോഷ് മാധവൻ മരിച്ചു



തിരുവനന്തപുരം:വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആള്‍ദൈവമെന്ന പേരില്‍ പ്രശസ്തനായ സന്തോഷ് മാധവൻ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവൻ. എന്നാല്‍ പിന്നീട് ജയില്‍മോചിതനായിരുന്നു.

കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവൻ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അതിന് മുമ്പ് വിവാദങ്ങളിലൂടെ രാജ്യത്താകെയും തന്നെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് മാധവൻ.

സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ ആള്‍ദൈവമായി ഏറെക്കാലം തുടര്‍ന്ന സന്തോഷ് മാധവൻ പിന്നീട് വഞ്ചനാകേസുകളിലും പീഡനക്കേസുകളിലുമെല്ലാം പ്രതിയായി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതി ഇയാളെ 16 വര്‍ഷത്തേക്ക് തടവ് ശിക്ഷിച്ചത്. 

ഗള്‍ഫ് മലയാളിയായ ഒരു സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group