തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശൂം ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫീസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
ബിജെപിയില്‍ ചേരുമെന്ന കാര്യം പത്മിനി തോമസ് ഇന്നലെയാണ് സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ വരുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ അവകാശപ്പെട്ടിരുന്നു.
إرسال تعليق