Join News @ Iritty Whats App Group

പേരാമ്ബ്ര വാളൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതിയുമായി പോലീസ് മട്ടന്നൂരില്‍ തെളിവെടുപ്പ് നടത്തി



ട്ടന്നൂർ: പേരാമ്ബ്ര വാളൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതിയുമായി പോലീസ് മട്ടന്നൂരില്‍ തെളിവെടുപ്പ് നടത്തി.
മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്ബ് കോളനി സ്വദേശി മുജീബ് റഹ്മാനെയാണ് ബൈക്ക് മോഷ്ടിച്ച കൊളോളത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 10 നാണ് കൂടാളി സിപിഎം ലോക്കല്‍ സെക്രട്ടറിയും കൂടാളി പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ പി.പി. നൗഫലിന്‍റെ ബൈക്ക് മോഷണം പോയത്. ഇവിടെ നിന്ന് മോഷ്ടിച്ച ബൈക്കില്‍ ലിഫ്റ്റ് നല്കിയാണ് വാളൂരിലെ അനുവിനെ തോട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയത്. 11ന് രാവിലെ ആശുപത്രിയില്‍ പോകാൻ സ്വന്തം വീട്ടില്‍നിന്ന് കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുകയായിരുന്നു അനു. 

മട്ടന്നൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മുജീബ് വാളൂരിലെത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം ബൈക്ക് മലപ്പുറം എടവണ്ണപ്പാറ അങ്ങാടിക്കടുത്ത് ഉപേക്ഷിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് വീടിന്‍റെ പിന്നിലെ ചെങ്കല്‍ മതിലിന്‍റെ കല്ലുകള്‍ നീക്കിയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. പേരാമ്ബ്ര പോലീസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ ബൈക്ക് മോഷ്ടിച്ച വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. മട്ടന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

أحدث أقدم