ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
മസ്കത്ത്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ മരിച്ചു. മണല്‍, അലവില്‍ മുണ്ടച്ചാലി സന്ദീപ് ആണ് മസ്കത്ത് അല്‍ ഖൂദില്‍ മരിച്ചത്.
സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
إرسال تعليق