പേരാവൂർ: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പേരാവൂർ കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടി (60) യെയാണ് ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ലില്ലിക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മകൻ ദിവിഷിന്റെ ഭാര്യാ സഹോദരൻ അനൂപിനും കൈക്ക് വെട്ടേറ്റു. ജോൺ മാനസിക രോഗിയാണെന്നാണ് അറിയുന്നത്.
ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെയപ്പോഴായിരുന്നു ജോൺ ലില്ലിക്കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ലില്ലിക്കുട്ടിയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മക്കൾ: ദീപ്തി (യു.കെ), ദീപീഷ് (കുവൈത്ത്). നാട്ടുകാരുടെ സഹായത്തോടെ പ്രതി ജോണിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
إرسال تعليق