2024 ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ വൈകിട്ട് മൂന്ന് മണിക്ക്. തിരഞ്ഞെടുപ്പ് തീയതികള്‍ കമ്മീഷന്‍ തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷന്‍ അറിയിച്ചേക്കും.
തിരഞ്ഞെടുപ്പു കമ്മീഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റിരുന്നു. പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയ ശേഷമാണ് തീയതികൾ അറിയിക്കാനായി നാളെ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ദേശീയ സർവേ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലെ പരിശോധനയോടുകൂടിയാണ് ഈ വാരം സർവേ പൂർത്തിയായത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകളിലേക്ക് മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിങ് സന്ധുവിനേയും ഇന്നലെയാണ് തിരഞ്ഞെടുത്തത്.
إرسال تعليق