പേടിഎമ്മിന് ആശ്വാസം. യുപിഐ സേവനങ്ങൾ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേടിഎം അപേക്ഷ എൻപിസിഐ അംഗീകരിച്ചു.
പേടിഎം പേമെന്റ്സ് ബാങ്ക് വിലക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് അനുമതി നൽകിയത്. ഇതോടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി പേടിഎം മാറും.
എസ്ബിഐ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവ പങ്കാളിത്ത ബാങ്കുകളായി ചേർത്തു.
പേടിഎം ഫാസ്ടാഗ് വാലറ്റിലേക്കും പേടിഎം പെയ്മെൻ്റ്സ് ബാങ്കിലേക്കും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് നാളെ മുതൽ ആർബിഐ വിലക്കുണ്ട്.
ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 15 മുതൽ പേയ്ടിഎം വാലറ്റിലേക്കും ബാങ്കിലേക്കും ഉള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിരുന്നു.
إرسال تعليق