Join News @ Iritty Whats App Group

ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടനമായി ജന്‍ വിശ്വാസ് റാലി

പട്‌ന : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യ സഖ്യത്തിന്റെ് ശക്തി പ്രകടനമായി ആര്‍ജെഡിയുടെ ജന്‍ വിശ്വാസ് മഹാറാലി. 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നതെന്ന് രാഹുല്‍ഗാന്ധി. എല്ലാ മേഖലകളിലും മോദി സര്‍ക്കാര്‍ തകര്‍ത്തതായും രാജ്യത്തിനു വേണ്ടി താന്‍ മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സ് നടത്തണമെന്നു ആദ്ദേഹം ആവശ്യപ്പെട്ടു.

മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് യെച്ചൂരി പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി പൂജ്യം ഗ്യാരണ്ടിയാണ്. അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മോദിയുടെ ഗ്യാരന്റി വെറും പൊളളയാണെന്ന് സീതാറാം യെച്ചൂരി. ഉത്തര്‍പ്രദേശും ബിഹാറും വിചാരിച്ചാല്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കാന്‍ കഴിയുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മോദിയെ നുണഫാക്ടറിയെന്നായിരുന്നു തേജസ്വി യാദവ് വിശേഷിപ്പിച്ചത്.

ബീഹാറില്‍ നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടി ജന്‍ വിശ്വാസ് യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ സഖ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതായി മാറി. നിതീഷ് കുമാര്‍ മുന്നണി വിട്ടതിന് ശേഷം ഫെബ്രുവരി 20നാണ് ആര്‍ജെഡി ജന്‍ വിശ്വാസ് റാലി ആരംഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്ന മഹാറാലിക്കാണ് പട്‌ന വേദിയായത്. തേജസ്വി യാദവ് നയിച്ച റാലിയുടെ സമാപനച്ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ലാലുപ്രസാദ് യാദവ് അടക്കം പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group