മുംബൈ: കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പിന്നിലെ സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ മുന്നറിയിപ്പ് നൽകുന്ന അലാറം സംവിധാനം കാറുകളിൽ ഉടൻ സ്ഥാപിക്കാൻ ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംവിധാനം നടപ്പാക്കാനായി കാർ നിർമാണ കമ്പനികൾക്ക് ആറുമാസം കാലയളവ് നൽകും. നിലവിൽ മുൻ സീറ്റുകളിലെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ മാത്രമാണ് മുന്നറിയിപ്പ് അലാറം പ്രവർത്തിക്കുക.
ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെയാണ് പിൻസീറ്റിലും സീറ്റ് ബെൽറ്റ് ഉറപ്പാക്കാൻ നിർദേശമുണ്ടായത്. മൂന്ന് ബെൽറ്റ് പോയിന്റുകളും ആറ് എയർബാഗുകളും ഉറപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, നടപ്പാക്കുന്നത് വൈകി. നിലവിൽ പിന്നിലെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ. എങ്കിലും പരിശോധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യാറില്ല.
إرسال تعليق