കണ്ണൂർ: സംസ്ഥാനത്തെ ജനജീവിതവുമായി ബന്ധപ്പെട്ട് നിസ്വാർത്ഥ സേവനം നടത്തുന്ന റേഷൻ വ്യാപാരികളെ കേന്ദ്ര -സംസ്ഥാന സർക്കാരുകള്‍ അവഗണിക്കുകയാണെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ ജില്ലാ ഭാരവാഹികള്‍ കണ്ണൂർ പ്രസ് ക്ളബ്ബില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കേന്ദ്ര സർക്കാർ കേരളത്തിലെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക. , കെ.ടി.പി.ഡി.എസ് അപാകതകള്‍ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷൻ ഡീലേഴ്സ് കോ. ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷൻ കടകള്‍ അടച്ചിട്ട് ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും ധർണയുംനടത്തും. കണ്ണൂരില്‍ ഏഴിന് രാവിലെ 10 മണിക്ക് തെക്കി ബസാറില്‍ നിന്നും പ്രതിഷേധമാർച്ച് നടത്തും. 11 മണിക്ക് കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന ധർണ്ണാ സമരം എ.കെ. ആർ. ആർ.ഡി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. പവിത്രൻ്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ സംയുക്ത സമരസമിതി നേതാക്കളായ ടി.വി തമ്ബാൻ, ടി.കെ ആരിഫ്, ബി. സഹദേവൻ, പി.പി. ശിവൻ , ഇപിരത്നാകരൻ എന്നിവർ പങ്കെടുത്തു.
إرسال تعليق