തൃശ്ശൂര്‍: ശാസ്താംപൂവം ആദിവാസി കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് പ്രകാരം 16 കാരനായ സജിക്കുട്ടത്തിന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തെയും എട്ട് വയസ്സുള്ള അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ച് ദിവസത്തെയും പഴക്കമുണ്ട്. ഇതോടെ ഇരുവരും മരണപ്പെട്ടത് വ്യത്യസ്ത ദിനങ്ങളിലാണെന്ന് വ്യക്തമായി.
പോലീസിന്റെ നിഗനങ്ങള്‍ ശരിവയ്ക്കുന്നതാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുവരും തേനെടുക്കാന്‍ കയറിപ്പോള്‍ മരത്തില്‍ നിന്ന് വീണതാണ് മരണ കാരണം. മൃഗങ്ങള്‍ ആക്രമിച്ച പാടുകളും ശരീരത്തിലില്ല. തേന്‍ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്.തേന്‍ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാമെന്നാണ് നിഗമനം. അപകടം നടന്ന ഉടനെ അരുണ്‍കുമാര്‍ മരിച്ചതായും പരിക്കേറ്റ സജി കുട്ടന്‍ പിന്നീട് മരിച്ചതാകാമെന്നുമാണ് നിഗമനം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. അന്നുതന്നെ അപകടം നടന്നതായാണ് പോലീസിന്റെ നിഗമനം.
إرسال تعليق