പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മില്‍ ഫൈസി ഇർഫാനി അപകടത്തിൽ പെട്ടത് റംസാൻ പ്രഭാഷണത്തിനായി വരുന്നതിനിടെ
ഇരിട്ടി: സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു. പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ മുസമ്മില്‍ ഫൈസി ഇർഫാനി (32) ആണ് മരിച്ചത്.
റംസാൻ പ്രഭാഷണത്തിനായി അഞ്ചരക്കണ്ടിയിലെ ഭാര്യവീട്ടൽ നിന്നും മുരിങ്ങോടിയിലേക്ക് വരുന്നതിനിടെ ആയിരുന്നു അപകടം. ഖദീജയാണ് ഭാര്യ. ഒരു മകനുണ്ട്
ഓട്ടോ ടാക്സിയിലുണ്ടായിരുന്ന ഡ്രൈവർ നടുവനാട് നിടിയാഞ്ഞിരം സ്വദേശി സുധീഷിനും ഭാര്യ വർഷക്കും അപകടത്തിൽ പരിക്കുണ്ട്. ഇരുവരെയും മട്ടന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق