ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍. ഇ.ഡി കസ്റ്റിഡിയില്‍ വിട്ടതിനെതിരെയാണ് ഹര്‍ജി. ഇ.ഡി യുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനെ് എത്രയും പെട്ടന്ന് ജയില്‍ മോചിതനാക്കണമെന്നും കെജ്‌രിവാള്‍ ഹര്‍ജിയില്‍ പറയുന്നു. നാളെ അടിയന്തര വാദം കേള്‍ക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം.
മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ കോടതി ഇന്നലെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും.ഇതേ കേസില്‍ അറസ്റ്റിലായ, തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ കവിതയുടെ കസ്റ്റഡി കാലാവധി ഡല്‍ഹി റോസ് അവന്യൂ കോടതി മാര്‍ച്ച് 26 വരെ നീട്ടി.
إرسال تعليق