ബംഗളൂരു: അത്തിഗുപ്പെ മെട്രോ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടിയ നിയമവിദ്യാർഥി മരിച്ചു. മുംബൈ സ്വദേശിയും നാഷണൽ ലോ സർവകലാശാലയിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയുമായ ദ്രുവ ജാതിൻ താക്കാർ (19) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ദ്രുവ ട്രെയിൻ വന്നപ്പോൾ പാളത്തിലേക്കു ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും രണ്ടു കോച്ചുകൾ ശരീരത്തിൽ കയറിയിറങ്ങി.
സുരക്ഷാജീവനക്കാർ ദ്രുവയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് പർപ്പിൾ ലൈനിൽ മാഗഡി റോഡ് മുതൽ ചല്ലഘട്ടെ വരെ രണ്ടു മണിക്കൂർ മെട്രോ നിർത്തിവച്ചു. മെട്രോ സർവീസ് ആരംഭിച്ച് 13 വർഷത്തിനിടെ ട്രെയിനിടിച്ചുള്ള രണ്ടാമത്തെ മരണമാണിത്.
إرسال تعليق