കണ്ണൂര്‍: ലീഡർ കെ. കരുണാകരൻ്റെ മകള്‍ പത്മജാ വേണു ഗോപാലിന് ശേഷംകേരളത്തില്‍ നിന്നുംമറ്റൊരു വനിതാ നേതാവ് കൂടി ബിജെ.പിയിലേക്കോ യെന്ന ചോദ്യമുയരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് വനിതകളെ പരിഗണിച്ചില്ലെന്ന ഷമ മുഹമ്മദിന്റെ വിമര്‍ശനത്തിനെതിരെയാണ്‌സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാര്‍ട്ടി മനസ്സിലാക്കണമെന്നും ഷമ അഭിപ്രായപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണ്. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു.
إرسال تعليق