Join News @ Iritty Whats App Group

സ്ഥാനാര്‍ത്ഥികളില്‍ വനിതാപ്രാതിനിധ്യം കുറവെന്ന് വിമര്‍ശിച്ച ഷമാമുഹമ്മദിനെ തളളിപറഞ്ഞ് കെ.സുധാകരന്‍, മറ്റൊരു വനിതാ നേതാവ് കൂടി ബി.ജെ.പിയിലേക്കോ...?




കണ്ണൂര്‍: ലീഡർ കെ. കരുണാകരൻ്റെ മകള്‍ പത്മജാ വേണു ഗോപാലിന് ശേഷംകേരളത്തില്‍ നിന്നുംമറ്റൊരു വനിതാ നേതാവ് കൂടി ബിജെ.പിയിലേക്കോ യെന്ന ചോദ്യമുയരുന്നു.

കണ്ണൂരില്‍ കെ.സുധാകരന്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണം തുടങ്ങിയ ശേഷം കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിൻ്റെ ഭാഗമായാണ് ഡോക്ടർ ഷമാ മുഹമ്മദിനെ ചുറ്റിപറ്റി അഭ്യുഹങ്ങള്‍ പടരുന്നത്. എ.ഐ.സി.സി. വക്താവായ ഷമയെ മുന്തിയ പരിഗണനയും രാജ്യസഭാ സീറ്റും നല്‍കി സ്വീകരിക്കാൻ ബി.ജെ.പി സ്വീകരിക്കാൻ തയ്യാറാണെന്ന വിവരമാണ് പുറത്തുവരുന്നത് പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം ഇതിനായുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച എഐസിസി വക്താവ് ഷമ മുഹമ്മദിനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസില്‍ഗ്രൂപ്പ് പോര്് മൂര്‍ച്ഛിച്ചത്. വനിതാ നേതാവിനോടുളള കെ.സുധാകരന്റെ കടുത്ത പ്രതികരണമാണ് പാര്‍ട്ടിയില്‍ അസ്യാരസ്യം സൃഷ്ടിച്ചത്. ഷമ മുഹമ്മദ് കോണ്‍ഗ്രസിന്റെ ആരുമല്ല. വിമര്‍ശനത്തെക്കുറിച്ച്‌ അവരോട് തന്നെ ചോദിച്ചാല്‍ മതിയെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് വനിതകളെ പരിഗണിച്ചില്ലെന്ന ഷമ മുഹമ്മദിന്റെ വിമര്‍ശനത്തിനെതിരെയാണ്‌സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാര്‍ട്ടി മനസ്സിലാക്കണമെന്നും ഷമ അഭിപ്രായപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണ്. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group