Join News @ Iritty Whats App Group

ഏറനാട് എക്സ്‌പ്രസില്‍ കോച്ച്‌ മാറിക്കയറി; സ്ത്രീകളെയും കുട്ടിയെയും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിട്ട് ടി.ടി.ഇ




ണ്ണൂർ: ഏറനാട് എക്സ്‌പ്രസില്‍ കോച്ച്‌ മാറിക്കയറിയ സ്ത്രീകളെയും കുട്ടിയെയും സ്റ്റേഷനില്‍ ഇറക്കിവിട്ടു.
അഴീക്കോട്ടുനിന്നുള്ള കുടുംബത്തെയാണ് ടി.ടി.ഇ. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ജനറല്‍ കമ്ബാർട്ട്‌മെന്റില്‍ കയറാനെത്തിയ ഇവർ കോച്ച്‌ മാറി റിസർവേഷനില്‍ കയറുക ആയിരുന്നു.

മംഗളൂരുവില്‍നിന്നുള്ള ഏറനാട് എക്സ്‌പ്രസില്‍ വളപട്ടണത്തുനിന്നാണ് പ്രായമായ സ്ത്രീയും ചെറിയ കുട്ടിയുമടക്കം മൂന്നുപേർ കയറിയത്. പയ്യോളിയിലേക്കാണ് പോകേണ്ടിയിരുന്നത്ത്. സിറ്റിങ് റിസർവേഷനില്‍ കയറിയ ഇവരോട് ടി.ടി.ഇ കണ്ണൂരില്‍ ഇറങ്ങാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇവർ ഇറങ്ങി. അപ്പോഴേക്കും വണ്ടി വിടാറായിരുന്നു. പ്രായമായ സ്ത്രീക്ക് നടക്കാൻ വയ്യാത്തതിനാല്‍ മറ്റ് ജനറല്‍ കോച്ചില്‍ കയറാനായില്ലെന്ന് കുടുംബം പറഞ്ഞു. അത്യാവശ്യയാത്ര മുടങ്ങിയ ഇവർ അടുത്ത വണ്ടി വരുന്നതുവരെ രണ്ടരമണിക്കൂർ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നു. ഏറനാട് എക്സ്‌പ്രസില്‍ ഭൂരിഭാഗവും ജനറല്‍ കോച്ചുകളാണ്. നാലെണ്ണമേ സിറ്റിങ് റിസർവേഷനുള്ളു.

ജനറല്‍ ടിക്കറ്റെടുത്ത് കയറിയ അവരോട് മാറിക്കയറാൻ പറഞ്ഞതായി ടി.ടി.ഇ. പറഞ്ഞു. കണ്ണൂരില്‍ ഇറങ്ങി കോച്ച്‌ മാറി കയറാൻ സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും ടി.ടി.ഇ. പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group