കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലെന്ന് വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ. എതിർവശത്തെ സ്ഥാനാർത്ഥി ആരാണെന്ന് നോക്കുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചായിരുന്നു ശൈലയുടെ പ്രതികരണം.
സ്ഥാനാർഥി ആരാണെന്നത് വിഷയമല്ല. ഞങ്ങൾ ജയിച്ചുവന്നാൽ എന്തു ചെയ്യുമെന്നാണ് ജനങ്ങളോട് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാണ് നടക്കുകയെന്നാണ് പറയാനുള്ളത്. രണ്ടു വർഷം കഴിഞ്ഞല്ലേ പാലക്കാട് തെരഞ്ഞെടുപ്പ് വരിക. ആ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള വിധിയാവില്ല വരികയെന്നത് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.
വടകരയിൽ കൺവെൻഷനടക്കം നടത്താനിരിക്കെയാണ് കോൺഗ്രസിന്റെ സർപ്രൈസ് ആയി മുരളീധരനെ മാറ്റുന്നത്. അതെന്താണെന്ന് ഞങ്ങൾക്കറിയില്ല. കോൺഗ്രസുകാർ തന്നെ ചിലരൊക്കെ ചോദിക്കുന്നുണ്ട്. കോൺഗ്രസിന്റെ ഉന്നത നേതാക്കളടക്കം ഒരു മടിയുമില്ലാതെ ബിജെപിയിലേക്ക് പോവുകയാണ്. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണ്. ഞങ്ങളെല്ലാവരും പ്രവർത്തനം കൊണ്ട് ചെറുപ്പമാണ്. എവിടേയും വിശ്രമിക്കാറില്ല. അങ്ങനെയാവുന്ന സമയമെത്തുമ്പോൾ വിശ്രമിക്കുമെന്നും കെകെ ശൈലജ പറഞ്ഞു.
إرسال تعليق