പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍. പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിഭാ പാട്ടിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുന്‍രാഷ്ട്രപതി ചികിത്സയിലാണെന്നും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
إرسال تعليق