കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മിഷനില്‍ (എന്‍.എം.സി.) ക്രിസ്ത്യന്‍ പ്രതിനിധി ഇല്ലാതായിട്ടു നാലു വര്‍ഷം പിന്നിട്ടു. െവെസ് ചെയര്‍മാനായതിരുന്ന ജോര്‍ജ് കുര്യനെ 2020 മാര്‍ച്ച് 31 നു രാജിവയ്പിച്ചശേഷം ആ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. ഇതോടെ, മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കു പ്രതിനിധി ഉണ്ടായിട്ടും ക്രൈസ്തവ വിഭാഗങ്ങളോടുള്ള വിവേചനം തുടരുകയാണെന്ന ആക്ഷേപം ശക്തമായി.
ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി ജോര്‍ജ് കുര്യനെ 2017 ലാണു കമ്മിഷന്‍ െവെസ് ചെയര്‍മാനായി നിയമിച്ചത്. അതിനു മുമ്പ് അദ്ദേഹം കമ്മിഷന്‍ അംഗമായിരുന്നു. എന്നാല്‍, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു ജോര്‍ജ് കുര്യനെ രാജിവയ്പിക്കുകയായിരുന്നു. ഇതിനിടെ വിവിധ വിഭാഗങ്ങളിലെ നേതാക്കളുടെ പാനല്‍ തയാറാക്കിയെങ്കിലും 2023 ജൂെലെ 28 നു റദ്ദാക്കി. ഇതിന്റെ കാരണം വ്യക്തമല്ല. മൂന്നുവര്‍ഷമാണു കമ്മിഷന്റെ കാലാവധി.
കമ്മിഷന്‍ രൂപീകരിച്ച കാലഘട്ടം മുതല്‍ ഇതുവരെ ക്രിസ്ത്യന്‍ പ്രതിനിധികളെ ഒഴിവാക്കിയിരുന്നില്ല. ചെയര്‍മാനും െവെസ് ചെയര്‍മാനും ഉള്‍പ്പെട്ട ഏഴംഗങ്ങളാണു കമ്മിഷനിലുള്ളത്. നിലവില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചംഗങ്ങളുണ്ട്. ഇസ്ലാം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി മതങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി 1992 ല്‍ ആണു ജുഡീഷ്യല്‍ അധികാരങ്ങളുള്ള കമ്മിഷന്‍ രൂപീകരിച്ചത്. 2014 ല്‍ െജെന വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തി. സിഖുമത പ്രതിനിധി ഇഖ്ബാല്‍ സിങ് ലാല്‍പുര ചെയര്‍മാനായ ഇപ്പോഴത്തെ കമ്മിഷനില്‍ ബാക്കി വിഭാഗങ്ങള്‍ക്കെല്ലാം പ്രതിനിധികളുണ്ട്.
നിയമപ്രകാരം നിലവില്‍വന്ന ഭരണഘടനാ സ്ഥാപനമായ എന്‍.എം.സിയില്‍ ഒരു വിഭാഗത്തെ ഇത്രയും കാലം ഒഴിവാക്കിയതു ഭരണഘടനാ ലംഘനമാണെന്നു ആക്ഷേപമുണ്ട്. മൂന്നുവര്‍ഷ കാലാവധിയില്‍ കഴിഞ്ഞ ഒരു ടേം നഷ്ടപ്പെട്ടതു മാത്രമല്ല, ഈ ടേമില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്ത്യന്‍ പ്രതിനിധിയെ നിയമിക്കാന്‍ കൂടിയാലോചനയൊന്നും നടന്നിട്ടുമില്ല. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നിയമത്തിനു കീഴിലാണു കേന്ദ്രസര്‍ക്കാര്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ രൂപീകരിച്ചത്. ശ്രേഷ്ഠത, കഴിവ്, സത്യസന്ധത എന്നിവയുള്ള വ്യക്തികളില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ അഞ്ചംഗങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാകണമെന്നു മാത്രമാണു വ്യവസ്ഥ. ഒരോ സമുദായത്തിന്റെയും പ്രതിനിധി വേണമെന്നു വ്യവസ്ഥയില്ലാത്തതിനാല്‍ കോടതിയില്‍ ചോദ്യംചെയ്യാനുമാകില്ല.
1978 മുതല്‍ 1981 വരെയായിരുന്നു ആദ്യകമ്മിഷന്‍. അതില്‍ വി.വി. ജോണ്‍ അംഗമായിരുന്നു. എസ്.എ. ദുെരെ സെബാസ്റ്റിയന്‍ രണ്ടാം കമ്മിഷനിലും തങ്കമ്മ സെബാസ്റ്റിയന്‍ മൂന്നും നാലും കമ്മിഷനിലും അംഗമായി. മൂന്നാം കമ്മിഷനില്‍ സാഹിത്യകാരിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ആനി തയ്യില്‍ അംഗമായിരുന്നു. എന്നാല്‍, ഈ കമ്മിഷനുകള്‍ നിയമാനുസൃത ബോഡിയല്ലായിരുന്നു.
1993 മുതല്‍ ഭരണഘടനാനുസൃത കമ്മിഷനായി ഉയര്‍ത്തപ്പെട്ടു. ആദ്യ കമ്മിഷനിലും മൂന്നാം കമ്മിഷനിലും ജോണ്‍ ജോസഫ് അംഗമായിരുന്നു. നാലാം കമ്മിഷനില്‍ വി.വി. അഗസ്റ്റിന്‍ അംഗമായി. 5,6,7 കമ്മിഷനുകളിലും ക്രിസ്ത്യന്‍ പ്രതിനിധികള്‍ ഉണ്ടായിരുന്നു. എട്ടാം കമ്മിഷനിലാണു ജോര്‍ജ് കുര്യന്‍ അംഗവും പിന്നീടു െവെസ് ചെയര്‍മാനുമായത്.
2001 ലെ സെന്‍സസ് പ്രകാരം, ഈ ആറു സമുദായങ്ങളും രാജ്യത്തെ ജനസംഖ്യയുടെ 18.8% ആണ്. ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷം എന്ന വാക്കു നിര്‍വചിക്കുന്നില്ലെങ്കിലും, അതു ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടനാപരമായ സംരക്ഷണങ്ങളും മൗലികാവകാശങ്ങളും നല്‍കിയിട്ടുണ്ട്.
إرسال تعليق