ബംഗളൂരു: ചന്ദാപുരയിലെ ഫ്ലാറ്റിൽ ബംഗാൾ സ്വദേശിയായ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം.
യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു.
രൂക്ഷഗന്ധത്തെത്തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യനഗർ പോലീസ് പറഞ്ഞു.
ഒരു മാസം മുൻപു ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ യുവതിയുടെ പിതാവാണെന്നു സ്വയം പരിചയപ്പെടുത്തിയ 40 വയസുള്ള ഒരാൾ വന്നിരുന്നു.
ഇയാളെ പോലീസ് തെരയുകയാണ്. വാടകക്കാരെ നിർദേശിച്ച ആളെയും യുവതിയുടെ അച്ഛനെന്നു പറയുന്നയാളെയും കാണാത്തതിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു
إرسال تعليق