കണ്ണൂർ: ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിണാവ് പുത്തരിപ്പുറത്തെ കെവി ജലീലിന്റെയും ആയിഷയുടെയും മകന്‍ കെവി ബിലാല്‍ (10) ആണ് മരിച്ചത്.
വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് ബിലാലിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇരിണാവ് ഹിന്ദു എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് കെവി ബിലാല്‍.
കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
إرسال تعليق