കോഴിക്കോട് പേരാമ്പ്ര സ്വദേശിനി അനു ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയെയാണ് സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
നെച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരില്‍ കുറുങ്കുടി വാസുവിന്റെ മകള്‍ അംബിക എന്ന അനുവിനെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. ആശുപത്രിയില്‍ പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാവിലെ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോട്ടൂര്‍ താഴെ വയലില്‍ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അര്‍ദ്ധ നഗ്നമായ മൃതദേഹത്തില്‍ നിന്ന് അഭരണങ്ങളും നഷ്ടമായിരുന്നു. നേരത്തെ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. ആഭരണങ്ങള്‍ മൃതദേഹത്തില്‍ നിന്ന് നഷ്ടമായതിനെ തുടര്‍ന്ന് മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നു.
إرسال تعليق