വിവിധ വകുപ്പുകളിലെ ആയ തസ്തികയില്‍ പി.എസ്.സി നടത്തിയ പരീക്ഷയില്‍ രണ്ടും മൂന്നും റാങ്ക് നേടിയവർക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിയമനം ലഭിച്ചപ്പോഴാണ് ഒന്നാംറാങ്കുകാരിയായ സൗമ്യയുടെ ദുരവസ്ഥ. പ്രവർത്തനം തുടങ്ങാത്ത സ്കൂള്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ളതാണ്. ജില്ലയില്‍ വകുപ്പിന് കീഴില്‍ മറ്റു സ്കൂളുകളില്ല. ജില്ലാതലത്തിലുള്ള പി.എസ്.സി പരീക്ഷയായതിനാല്‍ ജില്ലവിട്ട് നിയമിക്കാൻ വകുപ്പില്ലെന്നാണ് അധികൃതർ പറയുന്നത്.
ഒഴിവുണ്ടെന്ന് റിപ്പോർട്ട് ചെയ്തു
ഈ സ്കൂളില്‍ ഒഴിവുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് പി.എസ്.സി പറയുന്നത്. തുറക്കാത്ത സ്കൂളിലേക്ക് നിയമന ഉത്തരവ് നല്‍കിയ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സൗമ്യ. ജില്ലാ കളക്ടർക്കും മന്ത്രി കെ.രാധാകൃഷ്ണനും പരാതി നല്‍കി. സൗമ്യയുടെ ഭർത്താവ് അനന്തകൃഷ്ണൻ എറണാകുളത്ത് ഡ്രൈവറാണ്. പെരിങ്ങോത്ത് സ്‌കൂളിന്റെ കെട്ടിടം ഇപ്പോള്‍ ഏകലവ്യ മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളിനായി പട്ടികവർഗ വികസന വകുപ്പിന് കൈമാറിയിരിക്കുകയാണ്.
إرسال تعليق