ഇതോടെ രാത്രികാലങ്ങളില്‍ ആരും പുറത്തിറങ്ങുന്നില്ലെന്ന് മാത്രമല്ല റബർ ടാപ്പിംഗും കശുവണ്ടി ശേഖരണവുമൊക്കെ നിർത്തിവച്ചിരിക്കുകയാണ്. അടിക്കടി ജനവാസ മേഖലകളില്‍ കടുവ സാന്നിധ്യം ഉണ്ടായിട്ടും പരിഹാരത്തിനുള്ള ശ്രമങ്ങളൊന്നും ഇല്ലാത്തത് വൻ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുകയാണ്.
അടത്തകാലത്തായി കേളകം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കടുവ ഉള്‍പ്പടെയുള്ള വന്യജീവികള്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ വനം വകുപ്പും സർക്കാരും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. അനീഷ് ആവശ്യപ്പെട്ടു. അടയ്ക്കാത്തോട് കടുവയെ കണ്ട സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റ്. വൈസ് പ്രസിഡന്‍റ് തങ്കമ്മ മേലേക്കുറ്റ് സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ തോമസ് പുളിക്കണ്ടം, സജീവൻ പാലുമി, വാർഡ് മെംബർ ഷാന്‍റി സജി, ജോർജ് കുട്ടികുപ്പക്കാട്ട് എന്നിവരും ഉണ്ടായിരുന്നു.
സർവകക്ഷിയോഗം
ഇന്ന്
അടയ്ക്കാത്തോട്ടിലും പരിസരത്തും കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവയെ പ്രതിരോധിക്കുന്നതിന്‍റെ മാർഗങ്ങള്‍ ആരായുന്നതിനായി വിവിധ രാഷ്്‌ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും യോഗം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അടയ്ക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ നടക്കും.
إرسال تعليق