Join News @ Iritty Whats App Group

അടയ്ക്കാത്തോട്ടിലും കടുവ




കേളകം: ജനത്തെ ഭീതിയിലാഴ്ത്തി അടയ്ക്കാത്തോട്ടിലും കടുവ ഇറങ്ങി. അടയ്ക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലാണ് പുലർച്ചെ കടുവയെ കണ്ടത്.
നാട്ടുകാർ വിവരമറിച്ചതിന്‍റെ അടിസ്ഥാന ത്തില്‍ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടും കണ്ടെത്തി. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. 

പ്രദേശവാസി ഷാനവാസും കുടുംബവും വിമാനത്താവളത്തില്‍ പോയി മടങ്ങുന്നതിനിടെയാണ് കടുവ റോഡ് മുറിച്ച്‌ കടന്നത്. വെണ്‍മണി ജോസിന്‍റെ പശുത്തൊഴുത്തിന്‍റെ അടുത്തുവരെ എത്തിയ കടുവ വാഹനത്തിന്‍റെ ശബ്ദം കേട്ട് പെട്ടെന്ന് റോഡ് മുറിച്ചു കടന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഷാനവാസ് പറയുന്നത്.

തുടർന്ന് വനപാലകരെ വിവരമറിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചല്‍ നടുത്തുകയും സമീപത്തെ വാഴത്തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാമച്ചിയില്‍ റബർ തോട്ടത്തിലും തൊഴിലാളികള്‍ കടുവയെ കണ്ടിരുന്നു. ഇതോടെ പ്രദേശവാസികളാകെ ഭീതിയിലാണ്.

ഇതോടെ രാത്രികാലങ്ങളില്‍ ആരും പുറത്തിറങ്ങുന്നില്ലെന്ന് മാത്രമല്ല റബർ ടാപ്പിംഗും കശുവണ്ടി ശേഖരണവുമൊക്കെ നിർത്തിവച്ചിരിക്കുകയാണ്. അടിക്കടി ജനവാസ മേഖലകളില്‍ കടുവ സാന്നിധ്യം ഉണ്ടായിട്ടും പരിഹാരത്തിനുള്ള ശ്രമങ്ങളൊന്നും ഇല്ലാത്തത് വൻ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുകയാണ്.

അടത്തകാലത്തായി കേളകം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കടുവ ഉള്‍പ്പടെയുള്ള വന്യജീവികള്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ വനം വകുപ്പും സർക്കാരും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. അനീഷ് ആവശ്യപ്പെട്ടു. അടയ്ക്കാത്തോട് കടുവയെ കണ്ട സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റ്. വൈസ് പ്രസിഡന്‍റ് തങ്കമ്മ മേലേക്കുറ്റ് സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ തോമസ് പുളിക്കണ്ടം, സജീവൻ പാലുമി, വാർഡ് മെംബർ ഷാന്‍റി സജി, ജോർജ് കുട്ടികുപ്പക്കാട്ട് എന്നിവരും ഉണ്ടായിരുന്നു.

സർവകക്ഷിയോഗം
ഇന്ന്

അടയ്ക്കാത്തോട്ടിലും പരിസരത്തും കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവയെ പ്രതിരോധിക്കുന്നതിന്‍റെ മാർഗങ്ങള്‍ ആരായുന്നതിനായി വിവിധ രാഷ്്‌ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും യോഗം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അടയ്ക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group