മട്ടന്നൂർ: യുഡിഎഫ് കണ്ണൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. സുധാകരൻ മട്ടന്നൂരില്‍ റോഡ് ഷോ നടത്തി. വായാന്തോട് നിന്നാരംഭിച്ച നഗരം ചുറ്റി ബസ് സ്റ്റാൻഡില്‍ സമാപിച്ചു.
മുത്തുക്കുടകളും വർണബലൂണുകളുമായി നിരവധി പ്രവർത്തകർ റോഡ് ഷോയില്‍ അണിനിരന്നു. രാജ്യത്തെ ഭാവി മനസില്‍ കണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ പോകേണ്ടതെന്ന് കെ. സുധാകരൻ പറഞ്ഞു. മണിപ്പുരില്‍ ഉള്‍പ്പെടെ നടന്ന കാര്യങ്ങള്‍ ഓർക്കണം. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് മോദി ഭരണകൂടം ശ്രമിച്ചത്.
മണിപ്പുർ സന്ദർശിക്കാൻ ഇന്നുവരെ മോദി തയാറായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മുഹമ്മദ് ബ്ലാത്തൂർ, കെ.സി. മുഹമ്മദ് ഫൈസല്‍, സുരേഷ് മാവില, ഇ.പി. ഷംസുദ്ദീൻ, അൻസാരി തില്ലങ്കേരി, എൻ.സി. സുമോദ്, വി. മോഹനൻ, ടി.വി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق